Showing posts with label athmavu. Show all posts
Showing posts with label athmavu. Show all posts

ആത്മാവ് ആശ്ചര്യവസ്തു

  ആത്മാവ് ഈശ്വരശക്തിയാണ്. മരണാന്ത്യംവരെ ഒരാളില്‍ അത്മാവുണ്ടാകും. "ആദതി ഇതി ആത്മ" എന്ന് പറയും. മരണമടയുമ്പോള്‍ ശരീരത്തെവിട്ട് അകലുന്നതാണ് ആത്മാവ്. പലരും പല അഭിപ്രായത്തില്‍ ആത്മാവിനെ അറിയുകയാണെന്ന് ഭഗവത്ഗീത പറയുന്നു. ആശ്ചര്യവസ്തുവായി ആത്മാവിനെ കാണുന്നവരുണ്ട്. ആശ്ചര്യവസ്തുവായി പറയുന്നവരുണ്ട്. ആശ്ചര്യവസ്തുവിനെപ്പോലെ കേള്‍ക്കുന്നവരുണ്ട്. ഇങ്ങനെ കാണുകയും പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോഴും ആത്മാവെന്നറിയുന്ന സാക്ഷാല്‍ ഈശ്വരന്‍റെ പരമാര്‍ത്ഥത്തെ അറിയുന്നവര്‍ ആരുമില്ല.

  അന്ധന്മാര്‍ ആനയെ കണ്ടതുപോലെ പലരൂപത്തിലും ഭാവത്തിലുമാണ് ഈശ്വരന്‍ ഇന്നും മനുഷ്യന്‍റെ ഭാവനയിലുള്ളത്.

ആരാണ് യഥാര്‍ത്ഥ ഭക്തന്‍?

  ഈശ്വരധ്യാനത്തിനായി ജീവിതം സമര്‍പ്പിച്ചവനാണ് ഭക്തന്‍. ആത്മാവിന്റെ 4 വിഭാഗങ്ങളില്‍ ഒന്നാണ് ഭക്തന്‍. മുക്തന്‍, ബദ്ധന്‍, മുമുക്ഷു എന്നിവരാണ് മറ്റു മൂന്നുപേര്‍.

കേവലന്‍ ആരാണ്?

  ഭക്തിമാര്‍ഗ്ഗത്തില്‍ ആത്മാവിനെ നാലായി തരംതിരിച്ചിരിക്കുന്നതില്‍ ഒന്നാണ് "കേവലന്‍". സാംഖ്യാദര്‍ശനാനുസരണം പുരുഷനും പ്രകൃതിയും വേര്‍പിരിഞ്ഞ വൈകല്യസ്ഥിതിയില്‍ നിലകൊള്ളുന്ന ആത്മാവാണ് കേവലന്‍. ആരാധ്യദേവനില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്ന കേവലന്‍ നന്മനിറഞ്ഞ ഹൃദയമുള്ളവനാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.