ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്
1). ത്രികാലജ്ഞത
2). അദ്വന്ദ്വത
3). പരചിത്താഭിജ്ഞത
4). പതിഷ്ടംഭം
5). അപരാജയം
1). ത്രികാലജ്ഞത
2). അദ്വന്ദ്വത
3). പരചിത്താഭിജ്ഞത
4). പതിഷ്ടംഭം
5). അപരാജയം
ത്രികാലജ്ഞാനം :- മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.
അദ്വന്ദ്വത :- ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.
പരചിത്താഭിജ്ഞത :- അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.
പതിഷ്ടംഭം :- വിഷം, അഗ്നി, വായു, സൂര്യൻ, ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.
അപരാജയം :- വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.