തുളസി ഒഴികെ മറ്റെല്ലാ പുഷ്പങ്ങളും ഗണപതിയുടെ പൂജക്ക് ഉപയോഗിക്കാം. പക്ഷേ, ഏറ്റവും നല്ലത് കറുകയാണ്. അതിൽതന്നെയും വെളുത്ത കറുകയാണ് ഗണപതി പൂജക്ക് ഉത്തമം. കറുകയിൽ 3 / 5 ഇതളുകൾ ഉണ്ടായിരിക്കണം. ഇത്തരത്തിൽ 21 അങ്കുരങ്ങൾ സമർപ്പിക്കണം.
ഹരിതാഃ ശ്വേതവർണ്ണാ വാ പഞ്ച ത്രി പത്രസംയുതാഃ
ദൂർവാംകുരാ മയാ ദത്താ ഏകവിംശതി സമ്മിതാഃ
ഗണപതിയെ തുളസികൊണ്ട് പൂജിക്കരുത് എന്ന് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ അനുശാസിക്കുന്നു. (ന തുളസ്യാ ഗണാധിപം)