ഒന്‍പതാം ഭാവം ഫലങ്ങൾ
ഭാഗ്യധര്‍മ്മദയാപുണ്യതപ്സ്താതസുതാന്മജാഃ
ദാനോപാസനസൗശീല്യഗുരവോ നവമാദമീ.
സാരം :-
ഭാഗ്യം, ധര്‍മ്മം, ദയ, പുണ്യം, തപസ്സ് അഥവാ, വ്രതാനുഷ്ടാനം മുതലായ കര്‍മ്മങ്ങള്‍, പിതാവ്, മക്കളുടെ മക്കള്‍, ദാനം മന്ത്രജപംകൊണ്ടും മറ്റുമുള്ള ദേവോപാസനം, സ്വഭാവനന്മ, ഗുരുക്കന്മാര്‍ എന്നിവയെല്ലാം ഒന്‍പതാം ഭാവം കൊണ്ട് വിചാരിക്കണം. കൂടാതെ സദാചാരം ഇഷ്ടദേവത പൂര്‍വ്വപുണ്യം വംശശുദ്ധി ഔഷധം ഇവയും ഒന്‍പതാംഭാവം കൊണ്ട് തന്നെയാണ് വിചാരിക്കേണ്ടത്.