ചിങ്ങം കന്നി തുലാം വൃശ്ചികം രാശികളിൽ നിൽകുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു

ജ്യോതിർജ്ഞാഢ്യനരേന്ദ്രനാപിതനൃപ-
ക്ഷ്മേശാ ബുധാദ്യൈർഹരൌ
തദ്വദ്ഭൂപചമൂപനൈപുണയുതാഃ
ഷഷ്ഠേƒശുഭൈസ്ത്യാശ്രയാഃ
ജൂകേ ഭൂപസുവർണ്ണകാരവാണിജ-
ശ്ശേഷേക്ഷിതേ നൈകൃതിഃ
കീടേ യുഗ്മപിതാ നതശ്ച രജകോ
വ്യംഗോƒധനോഭൂപതിഃ

സാരം :- 

ജനനസമയത്ത് ചിങ്ങം രാശിയിൽ നിൽക്കുന്ന ചന്ദ്രനു ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ജ്യോതിശ്ശാസ്ത്രത്തിൽ സമർത്ഥനും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനികനും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജാവും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ക്ഷൌരപ്രവൃത്തിയിൽ സമർത്ഥനും, സൂര്യന്റേയോ ചൊവ്വയുടേയോ ദൃഷ്ടിയാണുള്ളതെങ്കിൽ രാജാവുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് കന്നി രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ നോക്കിയാൽ രാജാവും, വ്യാഴം നോക്കിയാൽ സൈന്യനായകനും, ശുക്രൻ നോക്കിയാൽ സകല വിഷയങ്ങളിലും അതിസമർത്ഥനും, ശനിയോ സൂര്യനോ ചൊവ്വയോ നോക്കിയാൽ ഏതെങ്കിലും ഒരു വിധത്തിൽ സ്ത്രീകളെ ആശ്രയിച്ചു ഉപജീവിയ്ക്കേണ്ടിവരുന്നവനുമായിരിയ്ക്കും.

ജനനസമയത്തു തുലാം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജത്വം, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സ്വർണ്ണംകൊണ്ടു കച്ചവടവും ആഭരണനിർമ്മാണം മുതലായ പ്രവൃത്തികളും ചെയ്യുക, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ കച്ചവടക്കാരനാവുക, ശനിയുടേയോ സൂര്യന്റേയോ ചൊവ്വയുടേയോ ദൃഷ്ടിയാണുള്ളതെങ്കിൽ ശഠനാവുക എന്നിതുകളെല്ലാം അനുഭവപ്പെടുന്നതാണ്.

ജനനസമയത്തു വൃശ്ചികം രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ നോക്കുന്നതായാൽ ദത്ത് മുതലായ കാരണങ്ങളാൽ രണ്ടു പിതാവോടുകൂടിയവനും, വ്യാഴം നോക്കുന്നതായാൽ രാജാവും, ശുക്രൻ നോക്കുന്നതായാൽ വെളുത്തേടനെപ്പോലെ വസ്ത്രം അലക്കുന്നതിൽ സമർത്ഥനും, ശനി നോക്കുന്നതായാൽ അംഗവൈകല്യമുള്ളവനും, സൂര്യൻ നോക്കുന്നതായാൽ ദരിദ്രനും, ചൊവ്വ നോക്കുന്നതായാൽ രാജാവുമായിത്തീരുന്നതാണ്.

"യുഗ്മപിതാവ്" എന്നതിനു "യുഗ്മത്തിന്റെ - ഇരട്ടപെറ്റ കുട്ടികളുടെ - അച്ഛൻ" എന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ട്. 

വൃശ്ചികം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധദൃഷ്ടിയുണ്ടായാൽ ഇരട്ടപെറ്റ കുട്ടികൾ ഉണ്ടാവുമെന്നർത്ഥം. 

"നൃപഃ" എന്നതിനുപകരം "നത" എന്നും ചിലർ പഠിച്ചുകാണുന്നു. അതിന്റെ ഭാവം "താഴ്മയുള്ളവൻ" എന്നാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.