വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ

വർഗ്വേഷ്വക്ഷരപഞ്ചകം പവനവഹ്നീന്ദ്രാംബുനാപുംസകം
വാക്യാദൗ തു നപുംസകാക്ഷരമതീവാനിഷ്ടദം പൃച്ഛതാം
ദുഷ്ടൗ മാരുതപാവകൗ വലരിപുർമദ്ധ്യഃ പ്രശസ്തം ജലം
ദീർഘഹ്വസ്രവിഭാഗതഃ സ്വരഗണാശ്ചാംഭോമഹേന്ദ്രാത്മകാഃ ഇതി.

സാരം :-

വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ. അവയിൽ ക മുതൽ അയ്യഞ്ച് അക്ഷരം ഓരോ വർഗ്ഗങ്ങളാണ്. അപ്പോൾ ക വർഗ്ഗം ച വർഗ്ഗം ട വർഗ്ഗം തവർഗ്ഗം പവർഗ്ഗം യവർഗ്ഗം ഷവർഗ്ഗം എന്ന് ഏഴു വർഗ്ഗങ്ങളായി തീരും. ഇവയിൽ ക മുതൽ അഞ്ച് അക്ഷരം കവർഗ്ഗമെന്നും ച മുതൽ അഞ്ചക്ഷരം ചവർഗ്ഗമെന്നും ഇങ്ങിനെ ക്രമേണ ധരിച്ചുകൊൾക. ഈ ഏഴു വർഗ്ഗങ്ങളിലുമുള്ള ഒന്നാമത്തെ അക്ഷരങ്ങൾ വായുവെന്നും രണ്ടാമത്തെ അക്ഷരങ്ങൾ അഗ്നിയെന്നും മൂന്നാമത്തെ അക്ഷരങ്ങൾ ഇന്ദ്രനെന്നും നാലാമത്തേത് ജലമെന്നും അഞ്ചാമത്തേത് നപുംസകമെന്നും പറയുന്നു. നപുംസകാക്ഷരത്തിന് ആകാശമെന്നും അവയിൽ ചില അക്ഷരങ്ങൾക്ക് ശൂന്യാക്ഷരമെന്നും പറയപ്പെടുന്നു.



"അ - ഇ" മുതലായ അഞ്ചക്ഷരങ്ങളേയും രണ്ടായി തിരിച്ചിട്ടുണ്ട്. അവയിൽ മേല്പറഞ്ഞ ഹ്രസ്വാക്ഷരങ്ങൾ ഇന്ദ്രാക്ഷരങ്ങളെന്നും "ആ  ഈ" മുതലായ ദീർഘാക്ഷരങ്ങൾ ജലങ്ങളെന്നും പറയുന്നു. പ്രഷ്ടാവിന്റെ വാക്യത്തിലുള്ള ആദ്യക്ഷരം നപുംസകമാണെങ്കിൽ കഷ്ടഫലവും വായു അക്ഷരവും അഗ്ന്യക്ഷരവുമാണെങ്കിൽ അശുഭവും ഇന്ദ്രാക്ഷരമാണെങ്കിൽ ഗുണദോഷസാമ്യവും ജലാക്ഷരമാണെങ്കിൽ ശുഭവും ഫലമാകുന്നു. ഇതി എന്നതുകൊണ്ട് ഇങ്ങിനെ പ്രശ്നസംഗ്രഹവചനം അവസാനിച്ചു.

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യമുള്ള അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ / ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ

പ്രശ്നവാക്യം സ്വരാദ്യം ചേൽ ജ്ഞേയം ജീവഗതം ശുഭം
ദോഷശ്ച ദേഹവിഷയോ, ഹലാദ്യം ചേദതോന്യഥാ.

സാരം :-

പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യമുള്ള അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ ആയുസ്സിന് അനിഷ്ടം പറയാൻ പാടില്ല. രോഗാരിഷ്ടം ഉണ്ടാകുമെന്നു പറയണം. അതുപോലെ പ്രശ്നത്തിന്റെ ആദ്യക്ഷരം ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ ശാരീരമായ രോഗദുഃഖം ഇല്ലെങ്കിലും ആയുർദോഷമുണ്ടെന്നു പറയണം.

അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു

ആദ്യൈഃ സ്വരൈസ്തു, കാദ്യൈശ്ച വർഗൈർഭിന്നാ ലിപിർദ്വിധാ
സ്വരം ജീവസ്തനുവർഗാ ഇതി ജ്ഞേയാ ച മാതൃകാ.

സാരം :-

അ എന്നുമുതൽ ഉള്ള സ്വരാക്ഷരങ്ങളെക്കൊണ്ടും ക എന്നു മുതൽ ഉള്ള വർഗ്ഗാക്ഷരങ്ങളെക്കൊണ്ടും രണ്ടുപ്രകാരമായി അക്ഷരങ്ങളെ വിഭജിക്കാം. ഇതിൽ സ്വരങ്ങൾ - അച്ചുകളെന്നും വർഗങ്ങൾ - ഹല്ലുകളെന്നും പറയപ്പെടുന്നു. അ എന്നുമുതൽ മാതൃകാപാഠത്തിലെ പതിനാറക്ഷരങ്ങൾ സ്വരങ്ങൾ അല്ലെങ്കിലച്ചുകൾ, ക എന്നു മുതൽ ഉള്ള മുപ്പത്തഞ്ചക്ഷരങ്ങൾ വർഗ്ഗങ്ങൾ അല്ലെങ്കിൽ ഹല്ലുകൾ. ഇതിൽ സ്വരങ്ങൾ ജീവനും വർഗ്ഗങ്ങൾ ശരീരവുമാകുന്നുവെന്ന് അറിഞ്ഞുകൊള്ളണം.

അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു. ഇങ്ങിനെ അക്ഷരങ്ങൾ അതായത് സ്വരങ്ങളും വർഗ്ഗങ്ങളും ജീവനെന്നും ശരീരമെന്നും അറിയേണ്ടതാണ്.

ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ

ആകാശവായുവഹ്ന്യർണപൂർവ്വം തദ്‌ഗണപൂർവകം
ഭൂതാർത്ഥവാചകം ചാപി വചനം ന ശുഭപ്രദം.

സാരം :-

ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ അത് അശുഭകാരമാകുന്നു. അതുപോലെ കഴിഞ്ഞ അവസ്ഥയെ കുറിക്കുന്ന വാക്കുകളാണെങ്കിൽ അതും അശുഭം തന്നെയാണ്. അക്ഷരങ്ങളുടേയും ഗണങ്ങളുടേയും ഭൂതവിഭാഗം ഇവിടെ പറയപ്പെടുന്നു.

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ

ദക്ഷിണാശാഭിമുഖ്യം ച പ്രഷ്ടുര്യമദിശി സ്ഥിതിഃ
അശുഭായ ഭവേന്നൂനമായുഃ പ്രശ്‌നേ വിശേഷതഃ.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ ഏറ്റവും അശുഭകരമാണ്. രോഗപ്രശ്നത്തിൽ ഇങ്ങനെയുള്ള സ്ഥിതിയും ദൃഷ്ടിയും നിശ്ചയമായും ദോഷകരമാണ്.

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് / അഗ്നികോണ്, മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ

പൃച്ഛകസ്യ ദിശി സ്ഥാനം വിശേഷാച്ശുഭദം നൃണാം
പൃച്ഛകസ്യ സ്ഥിതിഃ കോണേ പ്രശ്‌നേ സ്ത്രീവിഷയേ ശുഭാ.

സാരം :-

കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് പൃച്ഛകൻ ചോദിക്കുന്നു എങ്കിലും അതു പുരുഷന്മാരെകുറിച്ചുള്ള പ്രശ്നമാണെങ്കിലും അതു ഏറ്റവും നല്ലതാകുന്നു. 

അഗ്നികോണ്, മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ ആ പ്രശ്നം സ്ത്രീകളെ കുറിച്ചുള്ളതാണെങ്കിൽ നല്ലതാണ്. 

അവയവങ്ങളിലെ യോനികല്പനയെ പറഞ്ഞുകൊള്ളുന്നു

മൂർധ്നി ധ്വജോ, ഘ്രാണപൂടേ തു ധൂമ, - 
ശ്ചാസ്യേ ഹരിഃ ശ്രോത്രദൃശോഃ ശ്വസംജ്ഞഃ,
കണ്ഠേ വൃഷഃ, പാണിയുഗേ ഖരശ്ച,
ഗജശ്ച ഹൃ, ദ്യംഘ്രിയുഗേഥ കാകഃ

സാരം :-

8 ദിക്കുകളിൽ 8 യോനികളെ കല്പിച്ചുവല്ലോ, അതുപോലെ ശരീരത്തിന്റെ 8 അവയവങ്ങളിലും 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. അവയെ ക്രമേണ പറയുന്നു.

മൂർദ്ധാവിൽ ധ്വജയോനിയും, മൂക്കിൽ ധൂമയോനിയും, മുഖത്തിൽ സിംഹയോനിയും, കണ്ണിലും ചെവിയിലും ശ്വയോനിയും, കഴുത്തിൽ വൃഷയോനിയും, കൈകളിൽ ഖരയോനിയും, ഹൃദയത്തിൽ ഗജയോനിയും, കാലുകളിൽ കാകയോനിയും സ്ഥിതിചെയ്യുന്നു.

8 ദിക്കുകളിലായി 8 യോനികളെ കല്പിച്ചിട്ടുണ്ടല്ലോ, ഇവയിൽ എവിടെയെങ്കിലും നിന്നു അവയവയോനികളിൽ എവിടെയെങ്കിലും സ്പർശിച്ചാൽ അവയ്ക്കുള്ള ഫലങ്ങളെയാണ് ഇനി പറയാൻ പോകുന്നത്. ഇതാണ് ഈ യോനിയെക്കൊണ്ടുള്ള പ്രയോജനം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.