Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
മിഥുനക്കാലിലും കന്നിക്കാലിലും സ്വക്ഷേത്രത്തിലും നവാംശകത്തോടുകൂടിയ ചന്ദ്രനു സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടായാലത്തെ ഫലം പറയുന്നു
ബൌധേ ഹി രംഗചരചോരകവീന്ദ്രമന്ത്രി-
ഗേയജ്ഞശില്പനിപുണാശ്ശശിനി സ്ഥിതേംശേ
സ്വാംശേƒല്പഗാത്രധനലുബ്ധതപസ്വിമുഖ്യ
സ്ത്രീപോഷ്യകൃത്യനിരതാശ്ച നിരീക്ഷ്യമാണേ.
സാരം :-
മിഥുനക്കാലോ കന്നിക്കാലോ അംശകമായ ചന്ദ്രനെ സൂര്യൻ നോക്കിയാൽ വേഷം കെട്ടുക മുതലായ രംഗങ്ങളിൽ നിപുണനും, ചൊവ്വ നോക്കിയാൽ കള്ളനും, ബുധൻ നോക്കിയാൽ കവിശ്രേഷ്ഠനും, വ്യാഴം നോക്കിയാൽ രാജമന്ത്രിയും, ഉപദേശകൻ കാര്യസ്ഥാൻ മുതലായവനും ഈ ഇനത്തിൽ ഉൾപ്പെടും. ശുക്രൻ നോക്കിയാൽ സംഗീതവിദ്യാവിദഗ്ദ്ധനും, ശനി നോക്കിയാൽ കൌശലപ്പണിയിൽ അതിനിപുണനുമാവും.
സ്വക്ഷേത്രനവാംശകത്തോടുകൂടിയ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ചെറിയ ശരീരത്തോടും, ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനത്തിൽ അത്യാഗ്രഹത്തോടും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ തപസ്സോടും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സകല ജനങ്ങളിലും വെച്ച് പ്രാധാന്യത്തോടും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സ്ത്രീകളാൽ ഭരിയ്ക്കപ്പെടേണ്ടിവരുന്നവനും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ സകല പ്രവൃത്തികളിലും അത്യന്തം താല്പര്യത്തോടും കൂടിയവനായിരിയ്ക്കും.
Labels:
drushti,
hora,
horaphalam,
jyothisham
മേടക്കാലോ വൃശ്ചികക്കാലോ ഇടവക്കാലോ തുലാക്കാലോ അംശകമായ ചന്ദ്രനെ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു
ആരക്ഷകോ വധരുചിഃ കുശലോ നിയുദ്ധേ
ഭൂപോƒർത്ഥവാൻ കലഹകൃൽ ക്ഷിതിജാംശസംസ്ഥേ
മൂർഖോƒന്യദാരനിരതസ്സുകവിസ്സിതാംശേ
സൽകാവ്യകൃൽ സുഖപരോƒന്യകളത്രഗശ്ച.
ജനനസമയത്ത് മേടക്കാലോ വൃശ്ചികക്കാലോ അംശകമായ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രക്ഷണത്തിങ്കൽ നിയോഗിയ്ക്കപ്പെട്ടവനും, ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ഹിംസാതല്പരനും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ കയ്യാങ്കളി മുതലായ ബാഹുയുദ്ധപ്രയോഗങ്ങളിൽ സമർത്ഥനും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജാവും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനികനും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ കലഹമുണ്ടാക്കുന്നവനുമായിരിയ്ക്കും.
ഇടവക്കാലോ തുലാക്കാലോ അംശകമായ ചന്ദ്രനു സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ അറിവില്ലായ്മ, ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ പരസ്ത്രീസക്തി, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ കാവ്യനാടകാദികളിൽ പാണ്ഡിത്യം, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ നല്ല കാവ്യനിർമ്മാണസാമർത്ഥ്യം, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സുഖതാല്പര്യം, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ അന്യസ്ത്രീകളിൽ ആസക്തി എന്നീ ഫലങ്ങളെല്ലാം അനുഭവപ്പെടുന്നതാണ്.
Labels:
drushti,
hora,
horaphalam,
jyothisham
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.