ലഗ്നേശോ യദി കേന്ദ്രഗഃ ഖലു ബലീ രാശൗ ചരേ ചാംശകേ
പ്രശ്നഃ സ്വസ്ഥഗതോƒഥ രിപ്ഫരിപുഗോ ലഗ്നാധിപശ്ചേൽ സ്ഥിരേ
നിർവീര്യശ്ച മഹാഗദാർതവിഷയാ പൃച്ഛാഥ മിശ്രഃ സ ചേ -
ത്തോയർദ്ധിക്ഷയവന്മുഹുഃ പ്രശമനം വൃദ്ധിശ്ച വാച്യേ രുജാം.
സാരം :-
ലഗ്നാധിപൻ ചരരാശിയിൽ ചരരാശ്യംശകത്തിൽ കേന്ദ്രഭാവങ്ങളിൽ ബലവാനായി നിന്നാൽ പ്രഷ്ടാവിനു ദേഹവിഷമായ യാതൊരു സുഖക്കേടും ഇല്ലെന്നു പറയണം.
ലഗ്നാധിപൻ സ്ഥിരരാശിയിൽ സ്ഥിരരാശി നവാംശകത്തിൽ ആറോ പന്ത്രണ്ടോ ഭാവങ്ങളിൽ ദുർബലമായി നിന്നാൽ പ്രഷ്ടാവ് അതികഠിനമായ വ്യാധിയിൽപ്പെട്ടു കിടക്കുന്നു എന്നു പറയണം.
ഇങ്ങനെയാണ് പ്രശ്നം സ്വസ്ഥനെക്കുറിച്ചോ രോഗിയെക്കുറിച്ചോ എന്നറിയേണ്ടത്. മേല്പറഞ്ഞ ലക്ഷണങ്ങൾ രണ്ടുംകൂടി ഇടകലർന്നു വന്നാൽ സമുദ്രത്തിൽ വെള്ളം ഏറുകയും കുറയുകയും ചെയ്യുന്നതുപോലെ രോഗം ചിലപ്പോൾ വർദ്ധിക്കുമെന്നും ചിലപ്പോൾ കുറയുമെന്നും പറഞ്ഞുകൊള്ളണം.